Advertisment

ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു; 2.47 ലക്ഷത്തിലേറെ മരണം; ബ്രസീലിൽ ഒരു ലക്ഷത്തിലധികം രോഗികൾ

New Update

ലോകത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു. അമേരിക്കയിൽ രോഗികളുടെ എണ്ണം പതിനൊന്നര ലക്ഷത്തിലേറെയായി. രാജ്യത്ത് മരണസംഖ്യ 67,674 ആയി ഉയർന്നു. ലോകമെമ്പാടും വൈറസ് മൂലമുള്ള മരണം 2.47 ലക്ഷം പിന്നിട്ടു.

Advertisment

കഴിഞ്ഞ 24 മണിക്കൂറിൽ യുകെയിൽ 315 പേർ മരിച്ചു. സ്പെയിനിൽ 164 പേരും ഫ്രാൻസിൽ 135 പേരും കൂടി മരിച്ചു. ഒറ്റ ദിവസത്തിൽ ബ്രസീലിൽ 4,588 പേർക്ക് രോഗം കണ്ടെത്തി. 275 പേർ മരിച്ചു. ഇതോടെ ബ്രസീലിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേറെയായി. ലോകത്ത് 11.24 ലക്ഷം പേരുടെ രോഗം മാറി. ഇതിൽ ഏറിയ പങ്കും അമേരിക്കയിലാണ്.

publive-image

കഴിഞ്ഞ ദിവസം ഇറ്റലിയിൽ മരിച്ചത് 174 പേരാണ്. മാർച്ച് 10 ന് ശേഷം റിപ്പോർട്ട് ചെയ്തതിൽ വെച്ചു ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. കാനഡയിൽ 160 പേർ കൂടി മരിച്ചു. ഇതോടെ 3,606 പേരാണ് കാനഡയിൽ ഇതുവരെ മരിച്ചത്. 57,148 പേർക്ക് ഇവിടെ രോഗമുണ്ട്. ഇറാനിൽ മരണസംഖ്യ 6,203 ആയി ഉയർന്നു. 97,424 പേർക്കാണ് ഇറാനിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ലോകമെമ്പാടും 3,503,533 പേർക്കാണ് വൈറസ് പിടിപെട്ടത്. സ്പെയിനിൽ 2.17 ലക്ഷം പേർക്കും ഇറ്റലിയിൽ 2.10 ലക്ഷം പേർക്കും രോഗമുണ്ട്. യുകെയിൽ 1.87 ലക്ഷം പേർക്കാണ് രോഗം. ഇറ്റലിയിൽ മരണസംഖ്യ 28,884 ആയി. യുകെയിൽ 28,446 പേരും സ്പെയിനിൽ 25,264 പേരും ഫ്രാൻസിൽ 24,864 പേരും മരിച്ചു.

രോഗം ഭേദമായവരിൽ 1.80 ലക്ഷം ആളുകൾ അമേരിക്കയിലാണ്. ജർമനിയിൽ 1.30 ലക്ഷം പേരുടെയും സ്പെയിനിൽ 1.18 ലക്ഷം പേരുടെയും രോഗം ഭേദമായി.

ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 പിന്നിട്ടു. 1306 പേരാണ് ഇതുവരെ മരിച്ചത്. 10,887 പേരുടെ രോഗം ഭേദമായി. ഏറ്റവും കൂടുതൽ പേർക്ക് രോഗമുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 521 പേർ മരിച്ചു. ഗുജറാത്തിൽ 262 പേരും മധ്യ പ്രദേശിൽ 156 പേരും മരിച്ചു.

covid 19 lock down corona virus
Advertisment