Advertisment

മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിംഗ് ആഹ്ളാദമുണ്ടാക്കുന്നു ; യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആഹ്ളാദത്തിലെന്ന് കുഞ്ഞാലിക്കുട്ടി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ കാലാവസ്ഥ ബുദ്ധിമുട്ടുകൾ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി.

publive-image

യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആഹ്ളാദത്തിലാണ്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകർ പുറത്തിറങ്ങി പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാൻ നന്നായി ശ്രമിക്കുന്നു, മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിംഗ് ആഹ്ളാദമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Advertisment