Advertisment

സിപിഐ മാര്‍ച്ചില്‍ നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനം; എസ്ഐക്കെതിരായ നടപടിയിൽ ഭാഗിക സംതൃപ്തിയെന്ന് പി രാജു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സിപിഐ മാര്‍ച്ചില്‍ നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൊച്ചി സെൻട്രൽ എസ് ഐ വിപിൻ ദാസിനെ സസ്പെന്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചു.

publive-image

ഇപ്പോഴത്തെ നടപടിയിൽ ഭാഗികമായ സംതൃപ്തിയാണുള്ളത്. സിപിഐ മാര്‍ച്ചിലേക്ക് നയിച്ച, വൈപിൻ സംഭവത്തിന് കാരണക്കാരനായ ഞാറക്കൽ സിഐ ക്കെതിരെയും നടപടി വേണമെന്നും രാജു പറഞ്ഞു. സിഐ ക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പി രാജു കൂട്ടിച്ചേർത്തു.

p raju
Advertisment