Advertisment

പടവലം കൃഷി ചെയ്യാം..ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

author-image
സത്യം ഡെസ്ക്
Updated On
New Update

പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ് ,വിത്ത്‌ നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്‌ . ചാണകപൊടി, കരിഇലകള്‍, മണ്ണ് അല്പം കടലപിണ്ണാക്കും ചേര്‍ത്ത മണ്ണില്‍ വിത്തിടാം. വിത്ത്‌ രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം.

Advertisment

publive-image

വിത്ത്‌ മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം കടലപിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവ വളമായി നല്‍കാം പൂ ഇട്ടു കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം കൊടുക്കണം ,

ഇല ചുരുട്ടി പുഴു , കായീച്ച , തണ്ട് തുരപ്പൻ എന്നിവ ആക്രമണകാരികളായ ശത്രുക്കളാണ് ,ഗോമൂത്രം കാ‍ന്താരി വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു ഇവയെ അകറ്റാം . ഗ്രോ ബാഗില്‍ ടെറസ്സില്‍ വളര്‍ത്താന്‍ പറ്റിയ പച്ചക്കറിയാണ് പടവലം . ജൂണ്‍ ജൂലായ്‌ മാസങ്ങളോഴികെ കഠിനമായ മഴ ഇല്ലാത്ത ഏതു സമയത്തും പടവലം കൃഷി ഇറക്കാം

padavalam padavalam farming snake gourd farming
Advertisment