Advertisment

അധികാരത്തില്‍ വന്നയുടന്‍ ഇമ്രാന്‍ ഖാന്‍ അഴിമതി വിവാദത്തില്‍. സഹോദരിക്കും സുഹൃത്തുക്കള്‍ക്കും ദുബായില്‍ ബിനാമി സ്വത്തുക്കളുണ്ടെന്ന് റിപ്പോര്‍ട്ട്

author-image
alu
New Update

publive-image

Advertisment

ഇസ്‌ലാമാബാദ്: അധികാരത്തിലെത്തിയ പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിവാദത്തില്‍. ഇമ്രാന്‍റെ സഹോദരി അലീമ ഖാനും അടുപ്പക്കാരായ ചില രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ദുബായില്‍ ബിനാമി സ്വത്തുക്കളുണ്ടെന്ന് വെളിപ്പെടുത്തല്‍. പാകിസ്താന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.

അഴിമതിക്കേസില്‍ മുന്‍ പാക് പ്രസിഡന്ടും പ്രധാനമന്ത്രിയും ജയില്‍ കിടക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അതിനിടെയാണ് പ്രധാനമന്ത്രിയുടെ ബന്ധുക്കളും സുഹൃക്കളും അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത്.

അലീമ ഖാനുമിനെക്കൂടാതെ പാക് സര്‍ക്കാര്‍ വക്താവ് ഫാറൂഖ് സലീമിന്റെ മാതാവ്, സെനറ്റര്‍ താജ് അഫ്രീദി, പ്രതിപക്ഷ പാര്‍ട്ടിയായ പിഎംഎന്‍എല്‍ സെനറ്റര്‍ അന്‍വര്‍ ബയ്ഗിന്റെ ഭാര്യ എന്നിവരും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രമുഖര്‍ക്ക് പുറമേ കസ്റ്റംസ് കളക്ടര്‍ ഷാഹിദി മജീദ്, ഫെഡറല്‍ റവന്യൂ ബോര്‍ഡ് ഓഫീസര്‍ വസീഫ് ഖാന്‍ തുടങ്ങി ധാരാളം ഉന്നതോദ്യോഗസ്ഥരും പട്ടികയിലുണ്ട്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പാക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്തു.<

pakistan
Advertisment