Advertisment

കാല്‍നടയായി ഹജ്ജ്; ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാക്കിസ്താന്‍

author-image
Charlie
New Update

publive-image

Advertisment

ഛണ്ഡീഗഢ്: കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോട്ടൂരിന് വിസ നിഷേധിച്ച് പാക്കിസ്താന്‍. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ശിഹാബ് വാഗ അതിര്‍ത്തിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വിസ നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ജൂണില്‍ മലപ്പുറത്ത് നിന്നാണ് ശിഹാബ് ഹജ്ജിനായുള്ള യാത്ര പുറപ്പെട്ടത്.

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ വിസ നല്‍കാമെന്ന് നേരത്തെ ഡല്‍ഹിയിലെ പാക്കിസ്താന്‍ എംബസി ഉറപ്പുനല്‍കിയിരുന്നതാണെന്ന് ശിഹാബുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

നേരത്തെ വിസ അനുവദിച്ചാല്‍ കാലാവധി അവസാനിക്കുമെന്ന് പറഞ്ഞാണ് എംബസി വിസ അനുവദിക്കാതിരുന്നത്. എന്നാല്‍ ശിഹാബ് വാഗ അതിര്‍ത്തിയില്‍ എത്തിയതിന് പിന്നാലെ വിസ നല്‍കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.

വാഗ അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനായിരുന്നു ശിഹാബിന്റെ പദ്ധതി. പാക്കിസ്താന്‍ വിസ നിഷേധിച്ചതോടെ ശിഹാബിന്റെ യാത്ര ചൈന വഴിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുമെന്നാണ് വിവരം.

Advertisment