Advertisment

ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച് പാകിസ്ഥാന്‍: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പാകിസ്താന്‍ പുതിയ ഭൂപടം പുറത്തിറക്കി

New Update

ദില്ലി: ജമ്മുകശ്മീരിൽ പൂർണ അവകാശവാദം ഉന്നയിച്ച് പാകിസ്താൻ. ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്താൻ പുതിയ ഭൂപടം പുറത്തിറക്കി. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും സ്വന്തമാണെന്ന് പാകിസ്താൻ അവകാശപ്പെടുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഭൂപടം പുറത്തിറക്കായത്.

Advertisment

publive-image

ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്താൻ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് പാകിസ്താൻ സർക്കാർ ഇന്ന് അംഗീകരിച്ചത്. കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാർഷികമാണ് നാളെ. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഇമ്രാൻ ഖാൻ പറയുന്നു. നാളെ കരിദിനമായും പാകിസ്താൻ ആചരിക്കും. കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധ റാലികൾ നടത്താനും പാകിസ്താൻ തീരുമാനിച്ചിട്ടുണ്ട്.

പുതിയ മാപ്പ് സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

Advertisment