Advertisment

ഷാഹിദ് അഫ്രീദിക്ക് പിന്നാലെ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്കും കോവിഡ്

New Update

ന്യൂഡല്‍ഹി∙ 'ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനേക്കാള്‍ വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണെന്ന് പറഞ്ഞ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊറോണ സ്ഥിരീകരിച്ചത് ഇന്ത്യന്‍ ട്രോളന്മാര്‍ക്ക് ചാകര ആയിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അന്വേഷണ ഏജന്‍സിയായ നാബുമാണ് പിതാവിന് രോഗം ബാധിക്കാന്‍ കാരണമെന്നും കാസിം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങള്‍ നല്‍കിയ ഔദ്യോഗിക സമ്മാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടി വന്നിരുന്നു. തന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കിയതിന് ഇമ്രാന്‍ ഖാന് നന്ദി എന്നായിരുന്നു കാസിമിന്റെ പരിഹാസം.

 

നിങ്ങള്‍ വിജയകരമായി എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്' കാസിം ഗിലാനി ട്വീറ്റ് ചെയ്തു.പാകിസ്താനില്‍ കൊറോണ വൈറസ് രോഗം ബാധിക്കുന്ന പ്രമുഖരില്‍ ഒടുവിലത്തെ ആളാണ് ഗിലാനി. നേരത്തെ നവാസ് ഷെരീഫിന്റെയും ഇമ്രാന്‍ ഖാന്റെയും പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisment