Advertisment

പാലായിലെ തോല്‍വി അംഗീകരിക്കുന്നു...ഇതൊരു രാഷ്ട്രീയ പരാജയമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബെന്നിബഹനാന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുന്നണിക്കുള്ളില്‍ ഘടകകക്ഷികള്‍ തമ്മില്‍ മത്സരിക്കരുതെന്ന പാഠമാണ് പാലാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ലഭിച്ചതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹനാന്‍. മത്സരം മുന്നണികള്‍ തമ്മിലാകണം.

Advertisment

publive-image

പാര്‍ട്ടികള്‍ക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അവര്‍ തന്നെയാണ്. പാലായിലെ തോല്‍വി അംഗീകരിക്കുന്നു.എന്നാല്‍ ഇതൊരു രാഷ്ട്രീയ പരാജയമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

തോല്‍വിയെക്കുറിച്ച്‌ ഗൗരവത്തില്‍ പരിശോധിക്കും.അടുത്തു നടക്കുന്ന അഞ്ചു ഉപതിരഞ്ഞെടുപ്പുകളെയും പാലായിലെ ഫലം ബാധിക്കില്ലെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment