Advertisment

എണ്ണിയ എട്ട് പഞ്ചായത്തുകളിലും എല്‍ഡിഎഫ് കുതിപ്പ് ; കോട്ടകള്‍ ഇളക്കി കാപ്പന്‍ , ലീഡ് 4236

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

രാമപുരം : വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 4236 ആയി. എട്ട് ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.

Advertisment

publive-image

പഞ്ചായത്തുകളിലെ ലീഡുനില ഇങ്ങനെ

രാമപുരം , കടനാട് , മേലുകാവ് , മൂന്നിലവ് , തലനാട് പഞ്ചായത്തുകളില്‍ എൽഡിഎഫ് മുന്നിലെത്തി. രാമപുരം പഞ്ചായത്തിൽ 757ഉം കടനാട് പഞ്ചായത്തിൽ 850 ഉം വോട്ടിന് മാണി സി.കാപ്പന്‍ മുന്നിലെത്തി. 2016ൽ കെ.എം.മാണി രാമപുരത്ത് 180 വോട്ടിനും കടനാട് പഞ്ചായത്തില്‍ 107 വോട്ടിനും മുന്നിലായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്‍ രാമപുരത്ത് 4500 വോട്ടിനും കടനാട്ടിൽ 2727 വോട്ടിനും മുന്നിലായിരുന്നു. പാലാ നഗരസഭയിലും ജോസ് ടോം പിന്നില്‍ പോകുമെന്ന് യുഡിഎഫ് വിലയിരുത്തൽ.

ആകെ വോട്ട്

യുഡിഎഫ്-ജോസ് ടോം- 22278

എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 26384

എന്‍ഡിഎ-എന്‍ ഹരി- 8258

Advertisment