Advertisment

 കഴിഞ്ഞ തവണ വെറും നാലായിരത്തോളം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പാലായില്‍ പരാജയപ്പെട്ടത്;  എന്നാൽ ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകും;  പാലായില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കോടിയേരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോട്ടയം : പാലായില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന വിധിയാണ് മതനിരപേക്ഷ ജനത പ്രതീക്ഷിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാലായില്‍ എല്‍ഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കഴിഞ്ഞ തവണ വെറും നാലായിരത്തോളം വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പാലായില്‍ പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടാകും.

കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണം. ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിക്കണം. ഇതിനായുള്ള വിധിയാണ് പാലായില്‍ ഉണ്ടാവേണ്ടത്.

തെരഞ്ഞെടുപ്പില്‍ കൂട്ടായ തീരുമാനത്തിലൂടെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുഡിഎഫ് ഛിന്നഭിന്നമാകുമെന്നും കോടിയേരി വ്യക്തമാക്കി.

pala ele
Advertisment