Advertisment

മീനച്ചില്‍ പഞ്ചായത്തില്‍ 8 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും കെഎസ്ഇബി ജീവനക്കാരനും

New Update

പാല: മീനച്ചില്‍ പഞ്ചായത്തില്‍ 8 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പൂവരണി പള്ളി പാരിഷ് ഹാളില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് 8 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ടവരാണിവര്‍.

publive-image

ഒരാഴ്ച്ച മുമ്പ്‌ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തില്‍ വന്നവരാണിവര്‍.  രണ്ടു പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.  ഒരാള്‍ കെഎസ്ഇബി ജീവനക്കാരനാണ്.  പൂവരണിയിലെ സ്വകാര്യ ആശുപത്രിയില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഫാര്‍മസിസ്റ്റിന്റെ രണ്ട് മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

covid 19 pala
Advertisment