Advertisment

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി; തീരുമാനം മുന്നണി ഒറ്റക്കെട്ടായി എടുത്തതാണെന്ന് പി.എസ് ശ്രീധരന്‍പിള്ള

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനമായി ഈ തീരുമാനം മുന്നണി ഐകകണ്‌ഠ്യേനയാണ് എടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

Advertisment

publive-image

കൂടാതെ, കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുകയെന്നും സാധ്യതാ പട്ടിക ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട്, പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിതന്നെ മത്സരിക്കണമെന്നത് ഘടകകക്ഷികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ് പറയുകയുണ്ടായി.

എന്നാല്‍, ഇന്നലെ വരെ പി സി ജോര്‍ജ് പറഞ്ഞത് ക്രിസ്ത്യാനിയായിട്ടുള്ള സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നായിരുന്നു. ബിജെപിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ആയിരുന്നു. എന്നാല്‍ നിലപാടില്‍ നിന്നും പിസി പെട്ടെന്ന് മലക്കം മറിയുകയായിരുന്നു.

Advertisment