Advertisment

പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് തോമസ് ചാഴിക്കാടൻ അധ്യക്ഷനായ ഏഴംഗ സമിതി.. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി തോമസ് ചാഴിക്കാടൻ അധ്യക്ഷനായ ഏഴംഗ സമിതിയെ രൂപീകരിച്ചുവെന്ന് ജോസ് കെ മാണി. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം. ചിഹ്നത്തിൽ ധാരണയായിയെന്നും ജോസ് കെ മാണി അറിയിച്ചു.

Advertisment

publive-image

നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍ സാധ്യത. പാലായിൽ ചേർന്ന നേതൃയോഗത്തിലും നിഷയുടെ പേരാണ് മുഖ്യമായും പരിഗണിച്ചത്.

എന്നാൽ നിഷ സ്ഥാനാര്‍ത്ഥിയായാല്‍ അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കേ ചിഹ്നം നൽകൂ എന്നാണ് പി ജെ ജോസഫിന്‍റെ നിലപാട്.

അതേസമയം, കേരള കോൺഗ്രസിലെ തർക്കം അവസാനിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന് ബിഷപ്പ് വി എസ് ഫ്രാൻസീസ് മുന്നറിയിപ്പ് നല്‍കി.

Advertisment