Advertisment

എൻഡിഎയുടെ പാലാ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന്; ഉദ്ഘാടനം കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ പ്രചരണ രംഗത്ത് സജീവമാകുകയാണ്. എൻഡിഎയുടെ പാലാ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

വൈകിട്ട് നാലിന് പാലാ ടൗൺ ഹാളിലെ ചടങ്ങിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.ഈ മാസം 12 മുതൽ സ്ഥാനാർത്ഥി പര്യടനം തുടങ്ങും. നാല് തവണയെങ്കിലും വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമം.

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎയുടെ ബൂത്ത്, പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ശബരിമല യുവതി പ്രവേശം ചർച്ചയാക്കിയും കേന്ദ്ര സർക്കാരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിയുമാണ് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെ പ്രചാരണം.

Advertisment