Advertisment

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​ന്പോ​ള്‍ പോ​ളിം​ഗ് 20 ശതമാനം കഴിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാ​ലാ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​ന്പോ​ള്‍ പോ​ളിം​ഗ് ശ​ത​മാ​നം 20 ക​ഴി​ഞ്ഞു. ബൂ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് തു​ട​രു​ക​യാ​ണ്.

Advertisment

publive-image

രാ​വി​ലെ മു​ത​ല്‍ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്.അതേസമയം വോട്ടിങ് മെഷിയനില്‍ ചിഹ്നങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

12 പ​ഞ്ചാ​യ​ത്തു​ക​ളും പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യും ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ 176 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​യി 1,79,107 വോ​ട്ട​ര്‍​മാ​രാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്.

നൂ​റു ശ​ത​മാ​നം വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോ ​പങ്കുവെച്ചത്. കൂ​വ​ത്തോ​ട് ഗ​വ. എ​ല്‍​പി സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​രാ​ശ​രി​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പാ​ലാ​യി​ല്‍ അ​ത്ഭു​തം സം​ഭ​വി​ക്കു​മെ​ന്ന് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​ന്‍. ഹ​രി പ്ര​തി​ക​രി​ച്ചു.

എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ണി സി.​കാ​പ്പ​നും പ്ര​തി​ക​രി​ച്ചു. ഒ​ന്നാ​മ​നാ​യി വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെന്നും പറഞ്ഞു.

Advertisment