Advertisment

പാലാ മുനിസിപ്പാലിറ്റിയുടെ നീന്തൽ കുളം തുറന്നു

New Update

അന്താരാഷ്ട്ര നീന്തൽ താരവും റിട്ട.ഡിഐജി യുമായ റ്റി.ജെ ജേക്കബ് ഉൾപ്പെട്ട തോപ്പൻ സഹോദരന്മാരും ഇതിഹാസ നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ ശ്രീവിൽസൻ ചെറിയാനും ചേർന്നാണ് പാലായിലെ സ്വിമ്മിംഗ് പൂൾ കരാറെടുത്തിരിക്കുന്നത്. നീന്തലിലെ പാലായുടെ ഗതകാല പ്രശസ്തി തിരിച്ചുപിടിക്കുക എന്നതു തന്നെയാണ് ഈ ചാമ്പ്യന്മാരുടെ ലക്ഷ്യം.

Advertisment

publive-image

അതിനായി രാവിലെയും വൈകിട്ടുമായി നാലുമണിക്കർ മത്സര നീന്തൽ പരിശീലനത്തിനായി മാറ്റി വച്ചിരിക്കുന്നു. പ്രായഭേദമന്യേ എല്ലാവർക്കും നീന്തൽ പഠിക്കുവാനായി രാവിലെയും വൈകിട്ടും ക്ലാസ് ഉണ്ടായിരിക്കും.

മാർക്കറ്റ് റേറ്റിൻ്റെ പകുതിയാണ് മുനിസിപ്പാലിറ്റി നിശ്ചയിച്ചിരിക്കുന്ന ഫീസ്. സ്ത്രികൾക്കും പെൺകൂട്ടികൾ കുമായി പ്രത്യേക സെഷനും വനിതാ പരിശീലകരുമുണ്ട്. നീന്തലറിയാവുന്നവർക്ക് വിനോദത്തിനും വ്യായാമത്തിനുമായി നീന്തുവാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളുടെ ഉടമകൾക്കും തൊഴിലാളികൾക്കും ആരോഗ്യ സംരക്ഷണത്തിനായി നീന്തുവാൻ സ്വിമ്മിംഗ്പൂൾ രാത്രി പത്തു മണി വരെ ഉപയോഗിക്കാം.

12 മുതൽ 4 മണി വരെ സ്കൂൾ ബാച്ചുകൾക്ക് മാറ്റി വച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനായി തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിട്ടൈസർ എന്നിവയും തയ്യാറാണ്. മാസ്ക് നിർബന്ധം. സോഷ്യൽ സിസ്റ്റൻസിംഗ് പാലിക്കേണ്ടതിനാൽ ഒരു ബാച്ചിൽ 10 പേർ മാത്രം.രജിസ്റ്ററിൽ പേരെഴുതി ചെയ്ജിംഗ് റൂം ബാത്ത് റൂം എന്നിവ അത്യാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുക.

ജലത്തിൽ ക്ലോറിൻ്റെ അളവും ഒരു പിപിഎം കൂട്ടിയിട്ടുണ്ട്.ഇളവുകളോടെ പരിശീലനത്തിനായി സമീപിക്കാം. മത്സരങ്ങളും നടത്തിക്കൊടുക്കും. മാർച്ചിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേർസ് മിറ്റിന് ജില്ലാ ടീമിന് പരിശീലനം ആരംഭിച്ചു.

നിരവധി എന്‍ഐഎസ് പരിശീലകരുടെ സേവനവും ലഭ്യമാണ്.കെഎം മാണി മെമോറിയല്‍ സ്റ്റേഡിയത്തിൻ്റെ രണ്ടാം നിലയിലാണ് നീന്തൽകുളം. റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജിവൻ നഷ്ടമാവുന്ന ഒന്നാണു മുങ്ങിമരണം. സുരക്ഷിതരായിരിക്കുവാൻ വേണ്ടി നീന്തൽ പഠിക്കുവാൻ ലഭിച്ച സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക.8943555555, 9961712365

pala municipality swimmingpool
Advertisment