Advertisment

പാലക്കാട് ജില്ല ജയിലിലെ കാർഷിക വിജയം

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ:പാലക്കാട് ജില്ലാ ജയിൽ കോമ്പൗണ്ടിൽ കൃഷിയുടെ വിജയഗാഥ രചിച്ച് വിസ്മയമാകുന്നു. 8 ഏക്കര്‍ വിസ്തൃതിയുള്ള ജയിൽ വളപ്പിൽ ജയിൽ കെട്ടിടം ഒഴിച്ച് 6 എക്കര്‍ സ്ഥലമുണ്ട്. ജയിൽ കെട്ടിട നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ കുന്നു കൂടി പൊന്തക്കാട് നിറഞ്ഞ് അവസ്ഥയിലായിരുന്നു ഇത് കിടന്നിരുന്നത്.

Advertisment

publive-image

കൃഷി മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ജയിൽ സന്ദർശിച്ച് അവലോകന യോഗം ചേർന്നു. ജയിൽസൂപ്രണ്ടിന്റെ സ്വപ്ന പദ്ധതിയായ "ക്ഷി പ്രവനം". (വേഗത്തിൽ കായ്ഫലം തരുന്ന ഫലവൃക്ഷ തോട്ടം ) സാക്ഷാത്കരിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് മലമ്പുഴ കൃഷി ഓഫീസർ പദ്മജ തയ്യാറാക്കി ജില്ലാ കൃഷി വകുപ്പ് മേധാവിക്കു സമർപ്പിച്ചിരിക്കുകയാണ്

ഇതിനു യിൽ തന്നെ ജയിലിൽ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു.

publive-image

തടവുകാർക്കു ട്രാക്ടർ പരിശീലനം നൽകി ജയിലിലെ മരുഭൂമിയിൽ വിളവിറക്കാൻ പാകപെടുത്തി . രണ്ടര ഏക്രയോളം സ്ഥലത്ത് മത്തൻ, കുമ്പളം. വെള്ളരി വഴുതിന, വെണ്ട കപ്പ. വാഴ തുടങ്ങിയ കൃഷികൾ ആരംഭിച്ചു . ജലദൗർലഭ്യസാഹചര്യം വാട്ടർ അഥോറിറ്റി കണക്ഷൻ ലഭിക്കുക വഴി പരിഹരിച്ചു .

കിച്ചണിലെ ഉപയോഗ ശേഷമുള്ള വെള്ളമാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിച്ചത്'വിഷുവിനോട നു ബ ന്ധിച്ച്250 കിലോയോളം വെള്ളരി, കുമ്പളം വഴുതിന കയ്പക എന്നിവ വിളവെടുത്തു കൃഷി കാര്യങ്ങളുടെ മേൽനോട്ടം വഹിച്ച അസിസ്റ്റൻറ്പ്രിസൺ ഓഫീസർ രാജേഷിനെ പ്രത്യേകം അഭിനന്ദനം അറിയിച്ചു

palakadu district jail bail
Advertisment