Advertisment

സ്വകാര്യ ബാറുകൾക്ക് മദ്യം പാർസലായി നൽകാനുള്ള തീരുമാനത്തിൽ കോടികളുടെ അഴിമതി ; ഐ എൻ .ടീ .യൂ .സി . ജീവനക്കാരുടെ നേതൃത്വത്തിൽ എക്സൈസ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  സ്വകാര്യ ബാർ മുതലാളിമാരുടെ ഉൽപ്പന്നമായ ഇടതുപക്ഷ ഗവൺമെന്റ് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി കോവിഡ് കാലത്ത് പോലും അവരെ സഹായിക്കുന്നതിന് സ്വകാര്യ ബാറുകൾക്ക് മദ്യം പാർസലായി നൽകാനുള്ള തീരുമാനത്തിൽ കോടികളുടെ അഴിമതി ഉണ്ടെന്നും ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷനെ നാശത്തിലേക്കാണ് തള്ളിവിടുമെന്നും കെപിസിസി ജനറൽ സെക്രട്ടറി സി .ചന്ദ്രൻ പറഞ്ഞു.

publive-image

ഈ ഉത്തരവിനെതിരെ ഐ എൻ .ടീ .യൂ .സി . ജീവനക്കാരുടെ നേതൃത്വത്തിൽ പാലക്കാട് എക്സ്സൈസ് ഓഫീസിനു മുന്നി ൽ ന ട ത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ധർണ്ണയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ ജി എൽദോ അധ്യക്ഷതവഹിച്ചു .ശശി തൃപ്പാളൂർ എം.സി .സജീവൻ .കലാകാരൻ കെ.മോഹനൻ സൂര്യപ്രകാശൻ എം. ദേവൻ .ബഷീർപി.എരാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

palakadu excess strike
Advertisment