Advertisment

പാലക്കാട് ജീവന്‍ സുരക്ഷാ മരുന്നുകള്‍ വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രിയും സംയ്കുതമായി നടപ്പിലാക്കുന്ന ജീവന്‍ സുരക്ഷാ മരുന്ന് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൃക്കമാറ്റിവെക്കപ്പെട്ട 242 രോഗികള്‍ക്കാണ് മരുന്ന് വിതരണം ചെയ്തത്.

publive-image

ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ കെ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണദാസ് മുഖ്യാതിഥിയായി, ഡോ. കൃഷ്ണദാസ്, പി അനില്‍കുമാര്‍, ബിന്ദുസുരേഷ്, യു രാജഗോപാല്‍, അച്യുതന്‍, ഷാഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.

palakadu6
Advertisment