Advertisment

പാലക്കാട് ചൂട് 41 ഡിഗ്രി....സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് സൂര്യാഘാതമേറ്റു...കോട്ടയത്ത് നാലു വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് സൂര്യഘാതം...പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്കു വീതം സൂര്യാഘാതമേറ്റു...ജനങ്ങള്‍ ആശങ്കയില്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: കേരളത്തില്‍ സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണ സംഖ്യ കൂടി വരുന്നതിനിടെ പാലക്കാട് ജില്ലയിലെ താപനില മാറ്റമില്ലാതെ തുടരുകയാണ്. 41 ഡിഗ്രിയാണ് പാലക്കാട് ഇന്നത്തെ അന്തരീക്ഷ താപനില.

Advertisment

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില മാറ്റമില്ലാതെ തുടരുന്നത്. ഇതിനിടെ ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റെന്നാണ് പ്രാഥമിക നിഗമനം. ഓങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്കാണ് സൂര്യാതപമേറ്റതായി സംശയിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

publive-image

അതിനിടെ കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകന്‍ അരുണിനുമാണ് സൂര്യാഘാതത്താല്‍ പൊള്ളലേറ്റത്.

പത്തനംതിട്ട കോഴഞ്ചേരിയില്‍ കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ചത് സൂര്യാഘാതത്തെ തുടര്‍ന്നാണെന്ന് തെളിഞ്ഞു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മാരമണിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനായ ഷാജഹാനാണ് കുഴഞ്ഞ് വീണ് മരിച്ചത്.

ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ പൊള്ളലേറ്റവരുടെ എണ്ണം 36 ആയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ജില്ലയിലെ എല്ലാ താലൂക്കുകളിലും സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോട്ടയത്ത് നാല് വയസുകാരിയ്ക്ക് സൂര്യാഘാതമേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി ആദിയയ്ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. കൊല്ലം പുനലൂരില്‍ രണ്ടു പേര്‍ക്കു കൂടി സൂര്യാഘാതമേറ്റു. ഇതോടെ സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ഇരുപത്തിനാല് പേര്‍ക്ക് സൂര്യാഘാതമേറ്റു.

കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവടങ്ങളിലും നാല് പേര്‍ക്ക് സൂര്യാഘാതം ഏറ്റിരുന്നു. നിര്‍മ്മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി, ശുചീകരണ തൊഴിലാളി ശേഖരന്‍, യുഡിഎഫ് പ്രവര്‍ത്തകന്‍ എന്നിവര്‍ക്കായിരുന്നു പൊള്ളലേറ്റത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Advertisment