Advertisment

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സമ്പർക്ക യാത്ര ആരംഭിച്ചു

New Update

പാലക്കാട്:  ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, ക്വാട്ട പ്രമോഷൻ സമ്പ്രദായം അട്ടിമറിക്കാതിരിക്കുക, ഒഴിവുകൾ നികത്തുക, പ്രമോഷനുകൾ നൽകുക, ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുക, കരാർ വ്യവസ്ഥകൾ പാലിക്കുക, തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,

അപ്രായോഗിക പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 18 ന് നടത്തുന്ന തിരുവനന്തപുരം വൈദ്യുതി ഭവൻ മാർച്ചിന്റെ മുന്നോടിയായാണ് ജാഥ നടത്തുന്നത്.

Advertisment

publive-image

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഖജാൻജി കെ.ആർ.മോഹൻദാസ് സമ്പർക്ക ജാഥയുടെ ഡിവിഷൻ തല ഉദ്ഘാടനംഉദ്ഘാടനം നിർവഹിച്ചു. മലമ്പുഴ സെക്ഷൻ പരിസരത്തു നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ അ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ അദ്ധ്യക്ഷൻ എം.ശെൽവരാജ്, ഉപാദ്ധ്യക്ഷൻ മുഹമ്മദ് കാസിം, ഖജാൻജി പി.ഡി.ശശികുമാർ ,ഓ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ അദ്ധ്യക്ഷൻ കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു.

സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും മുരുകദാസ് നന്ദിയും പറഞ്ഞു ഡിവിഷൻ സെക്രട്ടറിയും ജാഥ ക്യേപ്റ്റനുമായ മണി കുളങ്ങര സ്വീകരണത്തിനു നന്ദി പറഞ്ഞു. മരുതറോഡ്സെക്ഷനിൽ നൽകിയ സ്വീകരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എസ്.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

ഡിവിഷൻ അസിസ്റ്റൻറ് സെക്രട്ടറി എം.സുനിൽ കുമാർ, ഉപാദ്ധ്യക്ഷൻ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം ഉദയകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനന്ദൻ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.ഡിവിഷൻ സമ്പർക്ക ജാഥ തിങ്കളാഴ്ച മുതൽ കഞ്ചിക്കോട്, വാളയാർ, എലപ്പുള്ളി, മേലാമുറി, പറളി, പത്തിരിപ്പാല, കടമ്പഴി പുറം, കോങ്ങാട്, മുണ്ടൂർ, ഒലവക്കോട് സെക്ഷനുകളിൽ പര്യടനം നടത്തി ഈ മാസം 15 ന് പാലക്കാട് വൈദ്യുതി ഭവൻ പരിസരത്ത് സമാപിക്കും.

palakkadu jadha
Advertisment