Advertisment

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തൊഴിലാളി സമ്പർക്ക യാത്ര സമാപിച്ചു

New Update

പാലക്കാട് : ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,

പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, ക്വാട്ട പ്രമോഷൻ സമ്പ്രദായം അട്ടിമറിക്കാതിരിക്കുക,

ഒഴിവുകൾ നികത്തുക, പ്രമോഷനുകൾ നൽകുക, ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുക,കരാർ വ്യവസ്ഥകൾ പാലിക്കുക, തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക,അപ്രായോഗിക പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 18 ന് നടത്തുന്ന തിരുവനന്തപുരം വൈദ്യുതി ഭവൻ മാർച്ചിന്റെ മുന്നോടിയായി ആണ് പാലക്കാട് ഡിവിഷനിൽ തൊഴിലാളി സമ്പർക്ക ജാഥ നടത്തിയത്.

Advertisment

publive-image

എ ഐ ടി യു സി പാലക്കാട് ജില്ലാ സെക്രട്ടറി സ.എൻ.ജി.മുരളീധരൻ നായർ സമ്പർക്ക ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്തു. പാലക്കാട് വൈദ്യുതി ഭവൻ പരിസരത്തു വെച്ചു നടത്തിയ പരിപാടിയിൽ ഡിവിഷൻ പ്രസിഡൻറ് എം.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ഖജാൻജി കെ.ആർ.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ മണി കുളങ്ങര, ജില്ലാ സെക്രട്ടറി എം.സി.ആനന്ദൻ, ഡിവിഷൻ ഉപാദ്ധ്യക്ഷൻ മാരായ മുഹമ്മദ് കാസിം, പ്രസാദ്,മുഹമ്മദ് ഇബ്രാഹീം, അസിസ്റ്റന്റ് സെക്രട്ടറി എം.സുനിൽകുമാർ, ഉദയകുമാർ,പി.ഡി.ശശിധരൻ,കെ.കെ.ശശിധരൻ, ഗഫൂർ, ഇലക്ടിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് കെ.പരമേശ്വരൻ, സെക്രട്ടറി ടി.വിനോദ് എന്നിവർ പ്രസംഗിച്ചു.

തൊഴിലാളി സമ്പർക്ക ജാഥ മലമ്പുഴ സെക്ഷനിൽ നിന്ന് ആരംഭിച്ച് മരുത റോഡ്, കഞ്ചിക്കോട്, വാളയാർ, എലപ്പുള്ളി, മേലാമുറി, പറളി, പത്തിരിപ്പാല, കടമ്പഴി പുറം, കോങ്ങാട്, മുണ്ടൂർ, ഒലവക്കോട്, കൽപ്പാത്തി സെക്ഷനുകളിൽ പര്യടനം നടത്തിയാണ് പാലക്കാട് വൈദ്യുതി ഭവൻ പരിസരത്ത് സമാപിച്ചത്.

palakkadu sambarkkayathra
Advertisment