Advertisment

നാലുവർഷം മുൻപ് 42 കോടിക്ക് പണിത പാലം ഇപ്പോൾ 17 കോടിക്ക് അതും 100 വർഷ ഗ്യാരണ്ടിയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് മെട്രോമാൻ പറഞ്ഞത് കിഴക്കമ്പലം 20/20 സാരഥി സാബു ജേക്കബ് പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നത്. അഴിമതിയുടെ പാലാരിവട്ടം പൊരുള്‍ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പാലാരിവട്ടം പാലത്തിന്‍റെ പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎം ആര്‍സി മുഖ്യ ഉപദേ ഷ്ടാവ് ഇ ശ്രീധരൻ അറിയിച്ചത് നമ്മളേവരും അറിഞ്ഞതാണ്.

പാലം നിർമിക്കാൻ ഡിഎംആർ സിയ്ക്ക് സര്‍ക്കാര്‍ പണം നൽകേണ്ടതില്ല. കാരണം സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി രൂപ ഡിഎം ആർസി യുടെ അക്കൗണ്ടിൽ ഉണ്ടെന്നും ആ പണം ഉപയോഗിച്ച് നിർമാണം പൂർത്തിയാ ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒമ്പത് മാസത്തിനുള്ളില്‍ പാലം പണി പുര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുതരുന്നു.

2016 ൽ 47 കോടി എസ്റ്റിമേറ്റും 42 കോടി രൂപ കരാറും നൽകി നിർമ്മാണം പൂർത്തിയാക്കിയ പാലമാണ് കേവലം മൂന്നു വർഷം കഴിഞ്ഞ പ്പോൾ പൂർണ്ണമായും പൊളിക്കേണ്ടിവരുന്നതും പകരം അവിടെ പുതിയ പാലം പണിയാൻ ഡിഎംആര്‍സി തയ്യറാകുന്നതും.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഈ കൊടിയ അഴിമ തിക്ക് പിന്നിൽ. പതിവുപോലെ ഉദ്യോഗസ്ഥർ മാത്രം കുടുങ്ങുന്നു. അവരും ശിക്ഷിക്കപ്പെടുമോ എന്നതിനും ഉറപ്പില്ല. നമ്മൾ ഓരോരുത്തരുടെയും നികുതിപ്പണമാണ്‌ ഇവർ വെട്ടിവിഴുങ്ങിയ കോടികൾ.

publive-image

ഇവിടെ ഒരു കാര്യം സുവ്യക്തമായിരിക്കുന്നു. നമ്മുടെ മെട്രോമാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക." പാലം നിർമിക്കാൻ ഡിഎംആർ സിയ്ക്ക് സര്‍ക്കാര്‍ പണം നൽകേണ്ടതില്ല.

കാരണം കൊച്ചിമെട്രോക്കായി പണിത നാലു മേൽപ്പാലങ്ങളുടെ മിച്ചം വന്ന തുകയായ 17.4 കോടി രൂപ സർക്കാരിന് മടക്കി നൽകാനുള്ളത് ഡിഎം ആർസിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ആ പണം ഉപയോഗിച്ച് നിർമാണം പൂർത്തിയാ ക്കുമെന്നുമാണ്" അദ്ദേഹം പറഞ്ഞത്.

പാമ്പൻ പാലമുൾപ്പെടെ എസ്റ്റിമേറ്റിലും വളരെക്കുറഞ്ഞ തുകയ്ക്ക് പ്രോജക്റ്റുകൾ പൂർത്തിയാക്കിയ റിക്കാർഡിനുടമയായണ് നമ്മുടെ മെട്രോമാൻ. എത്ര വലിയ കൊമ്പനായാലും അഴിമതിക്കാർക്ക് അദ്ദേഹത്തിൻ്റെ പ്രൊജക്റ്റുകളിൽ പ്രവേശ നമില്ല...

ഓർക്കുക, നാലുവർഷം മുൻപ് 42 കോടിക്ക് പണിത പാലം ഇപ്പോൾ 17 കോടിക്ക് പൂർത്തി യാക്കാൻ കഴിയുമെന്ന് അദ്ദേഹത്തിനുറപ്പുണ്ട്. അതും 100 വർഷ ഗ്യാരണ്ടിയോടെ. എങ്ങനുണ്ട് ?

ഡിഎംആര്‍സി നിർമ്മിച്ച ഇടപ്പള്ളി ഫ്ലൈ ഓവർ പൂർത്തിയായത് എസ്റ്റിമേറ്റിലും കുറഞ്ഞ തുകയായ 38 കോടിക്കാണ്. അതായത് എസ്റ്റിമേറ്റ് തുകയായ 49 കോടിയിൽ നിന്നും 11 കോടി കുറച്ച്.

ഇതുമായി ബന്ധപ്പെട്ട് കിഴക്കമ്പലം 20/20 യുടെ സാരഥിയായ ശ്രീ സാബു ജേക്കബ് പറഞ്ഞത് ശ്രദ്ധിക്കാം "ഒരു കോടി രൂപ മുടക്കി ഒരു റോഡോ പാലമോ പണിതാൽ അതിൽ 40 ലക്ഷ ത്തിനുമാത്രമേ പണി നടക്കുക യുള്ളൂ. ബാക്കി രാഷ്ട്രീ യക്കാരും ,ഉദ്യോഗസ്ഥരും കരാറു കാരുമാണ് പങ്കിട്ടെടുക്കുക അതുകൊണ്ടുതന്നെ അതിൻ്റെ നിലവാരം വളരെ മോശമായിരിക്കും" എന്നാണ്.

നമ്മുടെ റോഡുകളിൽ എല്ലാവർഷവും അറ്റകു റ്റപ്പണികൾ, ടാറിംഗ് ഒക്കെ നടക്കുന്നതിന്റെ ഗുട്ടൻസും ഇതുതന്നെയാണ്. പൊതുമരാമത്തു വകുപ്പിൽ അഴിമതിയില്ലായെന്ന് തൊണ്ട പൊട്ടിയലറുന്നവർ ജനങ്ങളെ പമ്പരവി ഡ്ഢികളാക്കുകയാണ്.

പാലാരിവട്ടം പാലം പണിയാൻ 17 കോടി വേണ്ടിയിരുന്ന സ്ഥാനത്ത് ഡിഎംആര്‍സിയുടെ പാലം പണി പൂർത്തി യാകുമ്പോൾ ആകെ ചെലവ് ഏകദേശം നാലിരട്ടിയോളം 42 + 17 = 59 കോടി രൂപ. വോട്ടുചെയ്യുന്ന നമ്മൾ പലയാവർത്തി ഇത് ചിന്തിക്കേണ്ടതുണ്ട്.

കോൺട്രാക്ടർമാരുടെ സ്വകാര്യ സംഘടന ഹൈക്കോടതിയിൽ നൽകിയ കേസിൽ പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഉത്തരവാണ് ഉണ്ടായത്.

സർക്കാർ സുപ്രീം കോടതിയിൽ അപ്പീലിന് പോയി. അവിടെ കോൺട്രാക്ടർമാരുടെ വക്കീൽ പറഞ്ഞത് ശ്രീധരന്റെ ഈഗോയാണ് പ്രശ്നങ്ങൾ വഷളാക്കിയത് എന്നായിരുന്നു.

publive-image

അറുപതുകളിൽ മുപ്പത് വയസ് പ്രായമുള്ളപ്പോൾ ആറുമാസംകൊണ്ട് തീർക്കേണ്ട പാമ്പൻപാലം 46 ദിവസംകൊണ്ട് പൂർത്തിയാക്കിയ എൻജിനിയറായ ശ്രീധരനെക്കുറിച്ച് ഇങ്ങനെ പറയാൻ സങ്കോചമില്ലേ എന്ന് അറ്റോർണി ജനറലും മലയാളിയുമായ കെ.കെ. വേണുഗോപാൽ ഉടനടി പ്രതികരിച്ചതിനോട് സുപ്രീം കോടതി പൂർണ്ണമായും യോജിക്കുകയായിരുന്നു.

ഇതിലും വലിയ മറ്റൊരഴിമതികൂടി പുറത്തു വരുന്നുണ്ട്. പെരിയാറിന് കുറുകെ പുറപ്പള്ളി ക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയാന്‍ 68 കോടി രൂപ എസ്റ്റിമേറ്റ് തയ്യറാക്കിയിരുന്നിടത്ത് 132 കോടി ചെലവാക്കിയെന്നാണ് ആരോപണം.

palarivattom bridge
Advertisment