Advertisment

പാലാരിവട്ടം പാലം ഭാര പരിശോധനയ്ക്കു ശേഷം പൊളിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി ...സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഭാര പരിശോധന നടത്താനാകില്ലെന്ന് സര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഭാര പരിശോധന നടത്തുന്നതിനെ ശക്തമായി എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. ഭാര പരിശോധന നടത്തുന്നതില്‍ സുരക്ഷാ പ്രശ്നം ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Advertisment

publive-image

പാലത്തിന്‍റെ കരാറെടുത്തിരുന്ന കമ്പനി ആര്‍ഡിഎസിന്‍റെയും സ്ട്രക്ചറല്‍ എഞ്ചിനീയേഴ്സിന്‍റെയും ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ഭാര പരിശോധന നടത്തിയതിനു ശേഷം പാലം പൊളിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു. എന്നാല്‍ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഭാര പരിശോധന നടത്താനാകില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഹര്‍ജി വിധി പറയാന്‍ മാറ്റി വെച്ചു.

അതേസമയം പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ നിന്നും അനുമതി കാത്തിരിക്കുകയാണ് വിജിലന്‍സ്.

palarivattom
Advertisment