Advertisment

പാ​​​ലാ​​​രി​​​വ​​​ട്ടം അ​​​ഴി​​​മ​​​തി​​​ കേസ്; പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ല്ലാം താ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെന്ന് വിജിലന്‍സ് ചോദ്യം ചെയ്യലിനുശേഷം ഇബ്രാഹിം കുഞ്ഞ്

New Update

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​​​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് മ​​​ന്ത്രി വി.​​​കെ ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞി​​​നെ വി​​​ജി​​​ല​​​ന്‍​​​സ് ചോ​​​ദ്യം ചെ​​​യ്തു. പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ല്ലാം താ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​ന്നു ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ശേ​​​ഷം ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.

Advertisment

publive-image

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​​ജ​​​പ്പു​​​ര വി​​​ജി​​​ല​​​ന്‍​​​സ് ഓ​​​ഫീ​​​സി​​​ലാ​​​യി​​​രു​​​ന്നു മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ചോ​​​ദ്യം ചെ​​​യ്യ​​​ല്‍.

ഡി​​​വൈ​​​എ​​​സ്പി ശ്യം​​​കു​​​മാ​​​ര്‍, എ​​​സ്പി വി​​​നോ​​​ദ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​ല്‍ ചോ​​​ദ്യാ​​​വ​​​ലി ത​​​യാ​​​റാ​​​ക്കി​​​യി​​രു​​ന്നു. വി​​​ജി​​​ല​​​ന്‍​​​സ് ശേ​​​ഖ​​​രി​​​ച്ച വി​​​വി​​​ധ രേ​​​ഖ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞി​​​നോ​​​ടു ചോ​​​ദി​​​ച്ചു.

മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി ടി.​​​ഒ. സൂ​​​ര​​​ജ്, ക​​​രാ​​​ര്‍ ക​​​ന്പ​​​നി​​​യാ​​​യ ആ​​​ര്‍​​​ഡി​​​എ​​​സ് പ്രോ​​​ജ​​​ക്‌ട്സ് ഉ​​​ട​​​മ സു​​​മി​​​ത് ഗോ​​​യ​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ളു​​​ടെ​​​യും വി​​​ജി​​​ല​​​ന്‍​​​സി​​​നു ല​​​ഭി​​​ച്ച തെ​​​ളി​​​വു​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മൂ​​​ന്നു സെ​​​റ്റ് ചോ​​​ദ്യാ​​​വ​​​ലി​​​ക​​​ളാ​​​ണ് വി​​​ജി​​​ല​​​ന്‍​​​സ് ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.ചോ​​​ദ്യം ചെ​​​യ്യ​​​ല്‍ സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​കള്‍ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ന് കൈ​​​മാ​​​റാ​​​നാ​​​ണു വി​​​ജി​​​ല​​​ന്‍​​​സ് തീ​​​രു​​​മാ​​​നം.

palarivattom case
Advertisment