Advertisment

രണ്ടു ദശാബ്ദത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ സ്വന്തം മകനെ ആ ഉമ്മ കണ്‍കുളിര്‍ക്കെ കണ്ടു ; മകന്‍ ഉമ്മയെയും , വികാര നിര്‍ഭരം ആ കൂടിക്കാഴ്ച്ച !!

New Update

കൈറോ : ഗാസ മുനമ്പില്‍ നിന്ന് ചികിത്സയ്ക്കായി ഉമ്മ ഈജിപ്തിലേക്ക് യാത്ര തിരിക്കുമ്പോള്‍, ഫലസ്തീന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ അംജദ് യാഗി ഒരിക്കലും കരുതിയില്ല തനിക്കിനി അമ്മയെ കാണാനാകുമെന്ന്. അന്ന് യാഗിക്ക് ഒന്‍പത് വയസാണ്. ആ യാത്രയ്ക്ക് ശേഷം ഉമ്മ നെവിനെ സെഹിറിന് ഒരിക്കല്‍പോലും ഗാസയിലേക്ക് തിരിച്ചു വരാനായില്ല.

Advertisment

publive-image

ഉമ്മയെ കാണാന്‍ വേണ്ടി യാഗിയും പല തവണ ശ്രമിച്ചു. ഗാസയില്‍ നിന്ന് പുറത്തു കടക്കാനുള്ള 14 ശ്രമങ്ങള്‍ പരാജയപ്പെട്ടു. 2007ല്‍ ഇസ്രയേല്‍ യാത്രാ നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയതോടെ ഇനി ഒരിക്കല്‍ പോലും ഉമ്മയെ കാണില്ലെന്നു തന്നെ യാഗി കരുതി. എന്നാല്‍ രണ്ടു ദശാബ്ദത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം യാഗി ജോര്‍ദാന്‍ വഴി ഈജിപ്തിലെത്തി.

2009ല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ സൈനിക മുറയില്‍ പരിക്കേറ്റ യാഗിയുടെ കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ നിലെ ഡെല്‍റ്റയിലെ ഉമ്മയുടെ അപ്പാര്‍ട്ട്മെന്റിലെത്തി. ബാല്‍ക്കണിയില്‍ വെച്ച് മകനെ കണ്ട വേളയില്‍ അവര്‍ കരഞ്ഞ് അവന്റെ പേരുവിളിച്ചു. മകനെ ഇരുകൈയും നീട്ടി ആലിംഗനം ചെയ്തു പുണര്‍ന്നു. വികാര നിര്‍ഭരമായ ആ കൂടിക്കാഴ്ച.

Advertisment