Advertisment

വൈകുന്നേരം ചാനലില്‍ കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി; എന്റ സഹോദരന്‍ കെ പ്രതാപന്‍ ബീജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു; പന്തളം സുധാകരന്‍

New Update

പത്തനംതിട്ട : സഹോദരന്‍ അഡ്വ. കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നത് വൈകീട്ട് ചാനലില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു എന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Advertisment

publive-image

ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..? തന്റെ ശക്തി കോണ്‍ഗ്രസ് ആണെന്നും പന്തളം സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്നു വൈകുന്നേരം ചാനലില്‍ കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി. എന്റ സഹോദരന്‍ കെ പ്രതാപന്‍ ബീജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..!ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു.

എന്തായിരുന്നു ഈ മനംമാറ്റത്തിനു വഴിവെച്ച സാഹചര്യമെന്നെങ്കിലും പൊതു സമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്.   സഹപ്രവര്‍ത്തകരായ, പരിചിതരും അപരിചിതരും അമര്‍ഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ ,വേദനയോടെ എന്നെ വിളിച്ചു കൊണ്ടിരിക്കുന്നു.

മറുപടി പറഞ്ഞു തളരുന്നു. പക്ഷേ എന്റ ശക്തി കോണ്‍ഗ്രസ്സാണ്, ഈ കുടുംബം ഉപേക്ഷിച്ചു പോകുന്ന ഒരാളെ തടയാന്‍ മുന്‍ അറിവുകളില്ലാഞ്ഞതിനാല്‍  കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്.

ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്ത ബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..?

pandalam sudhakaran
Advertisment