Advertisment

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് പ്രമേയം അവതരിപ്പിച്ചു

New Update

ന്യൂഡല്‍ഹി : പഞ്ചാബ് നിയമസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി അമരിന്ദര്‍ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്.

Advertisment

 

publive-image

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും പ്രമേയം ആരോപിക്കുന്നു. കര്‍ഷക വിരുദ്ധമായ നിയമ നിര്‍മാണത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും പ്രമേയത്തിലൂടെ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നീ നിയമങ്ങള്‍ക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചത്.

PANJAB MINISTER
Advertisment