Advertisment

പറവൂരിലെ മൂന്നംഗ കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

New Update

കൊച്ചി: പറവൂർ അ​യ്യമ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ കു​ടും​ബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്ത ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂ​ന്നാ​ഴ്ച മുമ്പാണ് പ​റ​വൂ​ർ പെ​രു​വാ​ര​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ൽ മൂന്നംഗ കുടുംബത്തെ ആ​ത്മ​ഹ​ത്യ ചെ​യ്ത നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

ഈ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത കു​ഴു​പ്പി​ള്ളി ചെ​റു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെയാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടത്. കു​ഴു​പ്പി​ള്ളി ചെ​റു​വൈ​പ്പ് മ​ങ്കു​ഴി സാ​ജ​ൻ (38)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു ഹോം ​സ്റ്റേ​യി​ലാ​ണ് സാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോം ​സ്റ്റേ ഇ​യാ​ൾ വാ​ട​ക​യ്ക്കെ​ടു​ത്തതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ സാജനെ കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച വൈകിട്ട് ഇയാളെ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹോം സ്റ്റേയിൽ സാജന്‍റെ മൃതദേഹം കണ്ടെത്തിയത്.

പ​റ​വൂ​രി​ൽ കൂ​ട്ട ആ​ത്മ​ഹ​ത്യ​ചെ​യ്ത അ​യ്യ​മ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ​തി​യാ​പ​റമ്പി​ൽ രാ​ജേ​ഷി​നും കു​ടും​ബ​ത്തി​നും പെ​രു​വാ​ര​ത്ത് വാ​ട​ക വീ​ട് ഏർപ്പാടാക്കി കൊടുത്തത് സാജനായിരുന്നു. അതിനിടെ ഉടമയുടെ ആവശ്യപ്രകാരം വീട് ഒഴിയാൻ സാജൻ, രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മരിക്കുന്നതിന് മുമ്പ് രാജേഷ് എഴുതിവെച്ച കത്തിൽ പരാമർശിച്ചിരുന്നു.

ഇതോടെയാണ് രാജേഷിന്‍റെയും കുടുംബത്തിന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് സാജനെ പറവൂർ പൊലീസ് വിളിപ്പിച്ചു മൊഴിയെടുത്തത്. പൊലീസിന് മൊഴി നൽകിയ ശേഷം സുഹൃത്തുക്കളോടും വീട്ടുകാരോടും അധികമൊന്നും സംസാരിച്ചിരുന്നില്ല. അതിനിടെയാണ് സാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

suicide report
Advertisment