Advertisment

കാടും പടലവും കയറി ആരും തിരിഞ്ഞ് നോക്കാനില്ലാതെ കിടന്ന ബംഗ്ലാവിന്റെ പുനരുദ്ധാരണത്തിനിടെ ലഭിച്ചത് 30 കൊല്ലം പഴക്കമുള്ള മൃതദേഹം; കൊലപാതകമെന്ന് സംശയം, മൃതദേഹം കണ്ടെത്തിയത് ഭൂഗര്‍ഭ അറയില്‍

New Update

പാരീസിൽ കാടും പടലവും കയറി ആരും തിരിഞ്ഞ് നോക്കാനില്ലാതെ കിടന്ന ബംഗ്ലാവിന്റെ പുനരുദ്ധാരണത്തിനിടെ ലഭിച്ചത് 30 കൊല്ലം പഴക്കമുള്ള മൃതദേഹം.  മൂന്നു പതിറ്റാണ്ടുകളായി ജീർണ്ണിച്ച നിലയിലായിരുന്നു മൃതദേഹം.

Advertisment

publive-image

1980ന്റെ പകുതി മുതലേ ഇവിടെ ആൾതാമസ്സമുണ്ടായിരുന്നില്ല. കാടും പടലവും കയറി ആരും തിരിഞ്ഞ് നോക്കാനില്ലാത്ത നിലയിലായിരുന്നു ബംഗ്ളാവിന്റെ കിടപ്പ്

മുറിവുപറ്റിയതിന്റെയും, എല്ലുകൾ ഒടിഞ്ഞതിന്റെയും, കത്തികൊണ്ടുള്ള പാടുകളുടെയും തെളിവ് മൃതദേഹത്തിൽ ശേഷിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇതൊരു കൊലപാതകമായേക്കാം എന്ന നിഗമനത്തിലാണ് അധികൃതർ

ഈ ബംഗ്ളാവിന്റെ ഉള്ളിൽ തന്നെയാണോ മരണം നടന്നിട്ടുണ്ടാവുക അല്ലെങ്കിൽ പുറത്ത് മരണം നടന്ന ശേഷം ഇങ്ങോട്ട് കൊണ്ടുവന്നതാകാം തുടങ്ങിയ സംശയങ്ങൾ ദുരീകരിച്ചിട്ടില്ല. മൃതദേഹത്തിന്റെ അരികിൽ നിന്നും ലഭിച്ച കടലാസുകഷണങ്ങളിൽ നിന്നും 30 വർഷങ്ങൾക്ക് മുൻപ് മരിച്ച ജീൻ റെനോട് എന്നയാളിന്റെതാണ് മൃതദേഹം എന്ന നിഗമനത്തിലെത്തിയതായി 'ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു

പ്രത്യേകിച്ച് ഒരു താമസസ്ഥലം ഇല്ലാത്ത, മദ്യപാന ശീലമുള്ളയാളായിരുന്നു ഇയാൾ എന്നാണ് അറിവ്. സംഭവത്തെക്കുറിച്ചുള്ള വിവരം ഇയാളുടെ മക്കളെ കണ്ടെത്തി അറിയിച്ചിട്ടുണ്ട്

dead body found old house
Advertisment