Advertisment

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

New Update

ന്യൂഡല്‍ഹി:  സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടയില്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും .ഇന്ന് തുടങ്ങുന്ന രണ്ടാം ഘട്ടം ഏപ്രില്‍ 8 വരെയാണ് നീളുക.പൊതു- റെയില്‍ ബജറ്റുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. എംപിമാര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പാര്‍ലമെന്റില്‍ സൗകര്യമൊരുക്കും.

Advertisment

publive-image

ഒരു മാസത്തോളം നീളുന്ന സമ്മേളനത്തില്‍ ഒട്ടേറെ ബില്ലുകളും സഭയുടെ പരിഗണനയില്‍ എത്തും. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഭേദഗതി, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്‌മെന്റ് ബില്‍, വൈദ്യുതി നിയമ ഭേദഗതി, ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റഗുലേഷന്‍ ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി തുടങ്ങിയ ബില്ലുകളാണ് മേശപ്പുറത്തുള്ളവയില്‍ പ്രധാനം.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തെ പോലെ കര്‍ഷക പ്രശ്‌നം പ്രതിപക്ഷം ഇന്നും സഭയില്‍ ഉയര്‍ത്തും.

Advertisment