Advertisment

സാജന്‍റെ ആ​ന്തൂ​രി​ലെ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പുതിയ സെക്രട്ടറി നടത്തിയ പ​രി​ശോ​ധ​നയിലും ന്യൂനതകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

New Update

publive-image

Advertisment

ത​ളി​പ്പ​റ​മ്പ് : ആത്മഹത്യ ചെയ്ത പ്ര​വാ​സി വ്യ​വ​സാ​യിയുടെ ആ​ന്തൂ​രി​ലെ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തിയപ്പോഴും ന്യൂനതകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് . ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്  പാ​ർ​ഥാ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മു​ൻ സെ​ക്ര​ട്ട​റി ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ൾ പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​രി​ഹ​രി​ക്കാ​ൻ ഉ​ട​മ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പുതിയ സെ​ക്ര​ട്ട​റി എം.​സു​രേ​ശ​ൻ പ​റ​ഞ്ഞു. ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ചാ​ൽ ലൈ​സ​ൻ​സ് ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

നാ​ല​ര വ​ർ​ഷ​മാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സു​രേ​ശ​ൻ തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ന്തൂ​രി​ൽ ചു​മ​ത​ല​യേ​റ്റ​ത്. പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കെ.​ഗി​രീ​ഷ് ഉ​ൾ​പ്പെ​ടെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

sajan suicide
Advertisment