Advertisment

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

New Update

ഡൽഹി: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍- ബാറ്റ്സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മ്മാറ്റുകളില്‍ നിന്നും വിരമിച്ചു. 17-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് പാര്‍ഥിവ്. 18 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Advertisment

publive-image

2002 ജനുവരി നാലിനാണ് പാര്‍ഥിവ്ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ന്യൂസിലന്റിനെതിരെ ആയിരുന്നു ആദ്യ ഏകദിനം. അതേ വര്‍ഷം ഓഗസ്റ്റ് എട്ടിന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ന്ന്ടെസ്റ്റി ലെ അരങ്ങേറ്റം.

17 വയസ്സും 152 ദിവസവുമായിരുന്നു അന്ന് പ്രായം. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം പാര്‍ഥിവ് ആണ്.

25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 48.5 സ്ട്രൈക്ക് റേറ്റോടെ 934 റണ്‍സ് താരം നേടിയിട്ടുണ്ട്. 38 ഏകദിനങ്ങളില്‍ നിന്ന് 736 റണ്‍സും സ്വന്തമാക്കി. രണ്ട് ട്വന്റി-20 മത്സരങ്ങള്‍ മാത്രമാണ് പാര്‍ഥിവ് കളിച്ചിട്ടുള്ളത്.

sports news parthiv patel
Advertisment