Advertisment

കോളേജ് വിദ്യാര്‍ത്ഥി പതങ്കയം വെള്ളച്ചാട്ടത്തില്‍ പെട്ട് മുങ്ങി മരിച്ചു

New Update

കോഴിക്കോട്: കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്.

Advertisment

publive-image

 

കോഴിക്കോട് ഫാറൂഖ് കോളേജിലെ ബിഎസ് സി വിദ്യാര്‍ത്ഥിയാണ് സല്‍മാന്‍. കോടഞ്ചേരിയിലെ നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലാണ് പതങ്കയം വെള്ളച്ചാട്ടം. ആഴമേറിയ ഭാഗത്തും ചുഴികളിലുംപെട്ട് കഴിഞ്ഞ വര്‍ഷം ഇവിടെ ധാരാളം ആളുകള്‍ മരിച്ചിരുന്നു.

pathagayam vellachattam
Advertisment