Advertisment

പത്തനംതിട്ട ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണം ;കേന്ദ്രം ഇടപെടുന്നു

New Update

ന്യൂഡൽഹി: പത്തനംതിട്ട ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണത്തിൽ കേന്ദ്രം ഇടപെടുന്നു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആണ് കേന്ദ്ര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢിക്കും കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ മെമ്പർ ആയ ജ്യോതിക കാൽറയെക്കും കത്ത് നൽകിയിരിക്കുന്നത്.

Advertisment

publive-image

ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ കേരള സർക്കാർ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ല എന്നും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ് കേരള സർക്കാർ എന്നും വരും ദിവസങ്ങളിൽ കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടാകുമെന്നും അനൂപ് ആൻറണി ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ 20 ദിവസമായി മോർച്ചറിയിൽ മത്തായിയുടെ ശവശരീരം കുടുംബം സൂക്ഷിച്ചിരിക്കുകയാണ്. നീതി ലഭിക്കാതെ സംസ്കാരചടങ്ങുകൾ നടത്തുകയില്ല എന്ന നിലപാടിലാണ് കുടുംബം.

പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് ശക്തമായ സമര പരിപാടിയിലാണ് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം. ഇതര ക്രിസ്തീയ സഭകളും ഈ വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ ആണ് എഴുത്തിരിക്കുന്നത്. കേരള സർക്കാർ കേസ് ദുർബലമാക്കാൻ ഉള്ള സമീപനം സ്വീകരിച്ചപ്പോൾ വരും ദിവസങ്ങളിൽ കേന്ദ്രം ഇടപെടും എന്നത് അന്വേഷണ സംഘത്തെ സമ്മർദ്ദത്തിലാക്കുമെന്ന് നിയമ വിധഗ്ദ്ധർ പറയുന്നു.

pathanamthitta
Advertisment