Advertisment

കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ ആളെ കരടി ആക്രമിച്ചു: സംഭവം പത്തനംതിട്ടയിൽ

New Update

പത്തനംതിട്ട: കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ ആളെ കരടി ആക്രമിച്ചു. പത്തനംതിട്ടയിലെ മണ്ണീറ തലമാനത്താണ് സംഭവം. തലമാനം വാഴവിളയില്‍ രാജന്‍കുട്ടി (45)യെയാണ് കരടി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് തലമാനം. സംഭവത്തെ ചൊല്ലി സിപിഎം പ്രവര്‍ത്തകര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.

Advertisment