Advertisment

പത്തനംതിട്ട അരീക്കക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

New Update

പത്തനംതിട്ട: അരീക്കക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ പേഴുമ്പാറ സ്വദേശി റെജികുമാറാണ് മരിച്ചത്. പുലർച്ചെ ടാപ്പിങ്ങ് ജോലിക്കായി ബൈക്കിൽ പോകുകയായിരുന്ന റെജികുമാറിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

publive-image

കാട്ടുപന്നി കുത്തിയ ഉടൻ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിൽ വീണ റെജികുമാറിന്റെ തലയ്ക്കുൾപ്പടെ സാരമായ പരിക്കേറ്റു. രാവിലെ നടക്കാനിറങ്ങിയവരാണ് റോഡിൽ വീണുകിടന്ന റെജികുമാറിനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment