Advertisment

പ്രണയബന്ധം വീട്ടില്‍ അറിഞ്ഞു ; വീട്ടുകാര്‍ എതിര്‍ത്തതോടെ പ്രണയം ഉപേക്ഷിച്ച് കാമുകിയില്‍ നിന്നും മുങ്ങിനടന്ന് കാമുകന്‍ ; അപ്രതീക്ഷിതമായി മുന്നില്‍ വന്ന് പെട്ട കാമുകന് നേരെ കലിപൂണ്ട് കത്തിയെടുത്ത് കാമുകി ; സംഭവം പത്തനംതിട്ടയില്‍

New Update

പത്തനംതിട്ട : പ്രണയ നൈരാശ്യത്തിൽ കാമുകനു നേരെ കത്തിയെടുത്തു കാമുകി. ഇന്നലെ നാലിന് സ്വകാര്യ ബസ്‌ സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം പ്രവേശന കവാടത്തിലായിരുന്നു സംഭവം. ബിരുദ വിദ്യാർഥിനിയാണ് കാമുകനു നേരെ കത്തി വീശിയത്. 3 വർഷമായി ഇഷ്ടത്തിലായിരുന്നു ഇവർ.

Advertisment

publive-image

വീട്ടുകാർ വിവരം അറിഞ്ഞതോടെ കുറച്ചുനാളായി യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ച് യുവാവ് മുങ്ങിനടക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരുമൊത്ത് ബസ്റ്റാൻഡിൽ എത്തിയ കാമുകനെ യുവതി കാണുകയും മാറ്റിനിർത്തി സംസാരിക്കുകയും ചെയ്തു. രംഗം വഷളായതോടെ കൂട്ടുകാർ ഇവർക്കടുത്തേക്ക് എത്തി.

ഇതിനിടെ പെൺകുട്ടി ബാഗിൽ കരുതിയിരുന്ന കറിക്കത്തി പുറത്തെടുത്ത് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തിരക്കുള്ള സമയമായതിനാൽ ഒട്ടേറെപ്പേർ സംഭവം ശ്രദ്ധിച്ചതോടെ യുവാവും കൂട്ടുകാരും ഓടിമറഞ്ഞു.

തുടർന്നു ബാഗിൽ കത്തി ഒളിപ്പിച്ച പെൺകുട്ടി ബസ് പാർക്കു ചെയ്യുന്ന ഭാഗത്തേക്ക് പോയി. അൽപസമയത്തിനുശേഷം വീണ്ടും സ്ഥലത്തെത്തിയ പെൺകുട്ടിയെ പിങ്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടുകാരെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്ങും നൽകി.

Advertisment