Advertisment

പത്തനംതിട്ടയിൽ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം

New Update

കോന്നി: നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. തണ്ണിത്തോട്​ ഇടക്കണത്ത്​ ചൊവ്വാഴ്​ച രാത്രി എട്ടരക്കുശേഷമാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

Advertisment

publive-image

പെണ്‍കുട്ടി കോയമ്പത്തൂരില്‍ അഗ്രികള്‍ചറല്‍ വിദ്യാര്‍ഥിനിയാണ്. മാര്‍ച്ച്‌​ 17ന്​ നാട്ടില്‍ എത്തി. അന്നുമുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. പിതാവ് കേബിള്‍ ഓപറേറ്റര്‍ ആയതിനാല്‍ ഓഫിസിലാണ് താമസം.

ഇദ്ദേഹം പുറത്തിറങ്ങി നടക്കുന്നെന്നാരോപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ 'ഇവനെ കല്ലെറിയണം' എന്നുപറഞ്ഞ്​ ശബ്​ദ സന്ദേശം പ്രചരിക്കുന്നതിനി​ടെയാണ് വീടിനുനേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

Advertisment