Advertisment

ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു യുവതി കടന്നു: കാമുകനൊപ്പം ചെന്നുപെട്ടത് ക്വാറന്റൈൻ കേന്ദ്രത്തിൽ

New Update

പത്തനംതിട്ട: കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവതിയെ അന്വേഷിച്ച്‌ നഗര്‍ ഹവേലി പൊലീസ് ഇന്നലെ പത്തനംതിട്ടയിലെത്തിയപ്പോഴാണ് ഇവിടെയുള്ളവര്‍ വിവരം അറിയുന്നത്.

Advertisment

publive-image

ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട തിരുവല്ല സ്വദേശിയായ ഇരുപത്തിയഞ്ചുകാരനായ കാമുകനെ തേടി മുപ്പതുകാരിയായ യുവതി 18ന് നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്. കാമുകന്‍ യുവതിയെ സ്വീകരിക്കാന്‍ ഇവിടെയെത്തിയിരുന്നു.

നെടുമ്ബാശേരിയില്‍ നിന്ന് കാറില്‍ പുറപ്പെടാന്‍ ഒരുങ്ങിയ കമിതാക്കളെ റവന്യു - ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തടഞ്ഞു. തങ്ങള്‍ ബന്ധുക്കളാണെന്നാണ് ഇരുവരും പറഞ്ഞത്. തുടര്‍ന്ന് പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. 18 മുതല്‍ ഇരുവരും ഇവിടെയാണ്. ജൂലായ് രണ്ട് വരെയാണ് ക്വാറന്‍റ്റൈന്‍. അതിനുശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Advertisment