Advertisment

മൂന്ന് സ്വതന്ത്രര്‍ പിന്തുണച്ചു, പത്തനംതിട്ടയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്, സക്കീര്‍ ഹുസൈന്‍ ചെയര്‍മാന്‍

New Update

പത്തനംതിട്ട:  പത്തനംതിട്ട നഗരസഭയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്. ടി സക്കീര്‍ ഹുസൈനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 16 വോട്ടുകളാണ് സക്കീര്‍ ഹുസൈന് ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് സക്കീര്‍ ഹുസൈന്‍.

Advertisment

publive-image

മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ സഹായകമായത്. മൂന്ന് സ്വതന്ത്രര്‍ എല്‍ഡിഎഫിനെ പിന്തുണച്ചതും വിജയം എളുപ്പമാക്കി.

പത്തനംതിട്ട നഗരസഭ തെരഞ്ഞെടുപ്പില്‍ 13 വീതം അംഗങ്ങളാണ് എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. ഇതോടെ ആര് ഭരിക്കുമെന്ന അനിശ്ചിതത്വം ഉയര്‍ന്നിരുന്നു.

എന്നാല്‍ സ്വതന്ത്രര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും എസ്ഡിപിഐ അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാകുകയായിരുന്നു. സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് നഗരസഭ ഭരണം പിടിക്കാന്‍ സഹായകമായത്.

pathanamthitta nagarasabha
Advertisment