Advertisment

പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ശേഷം കൂട്ടുകാരുമൊത്ത് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി; യുവാവ് ഒഴുക്കില്‍പ്പെട്ടു മരിച്ചു

New Update

കോന്നി : അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പുനലൂർ ശാസ്താംകോണം ശ്രീനന്ദനത്തിൽ മധുസൂദനൻ നായരുടെ മകൻ ശ്രീലാൽ (19) ആണ് മരിച്ചത്. എൻഎസ്എസ് കോളജിലെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്.

Advertisment

publive-image

ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.45നാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയ്ക്കായി എത്തിയ ശ്രീലാലും സുഹ‍ൃത്തുക്കളും അച്ചൻകോവിലാറ്റിലെ കൊടിഞ്ഞിമൂലക്കടവ് തൂക്കുപാലത്തിനു സമീപം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ടു കാണാതാവുകയായിരുന്നു.

നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുനിതമോൾ. സഹോദരി: ശ്രീലക്ഷ്മി.

drawn death
Advertisment