Advertisment

പന്തീരങ്കാവ് യുഎപിഎ കേസ് ;അലനും താഹയ്ക്കുമെതിരെ കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ഇരുവരും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് കെ.അജിത

New Update

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎയില്‍ നിന്ന് ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ.അജിത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

Advertisment

publive-image

എന്‍ഐഎ നിയമത്തിലെ 7(ബി) വകുപ്പ് പ്രകാരം എന്‍ഐഎ അന്വേഷണം നടക്കുന്ന ഒരു കേസ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാകും.ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് അജിത ആവശ്യപ്പെട്ടു.

അലനും താഹയ്ക്കുമെതിരെ കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ഇരുവരും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും യെച്ചൂരിക്കയച്ച കത്തില്‍ അജിത വ്യക്തമാക്കുന്നു.

pathirikavu case
Advertisment