Advertisment

പാ​യി​പ്പാ​ട് ര​ണ്ടാ​യി​ര​ത്തി​ലേ​റെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ആ​സൂ​ത്രി​തം:  ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍

New Update

ച​ങ്ങ​നാ​ശേ​രി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പാ​യി​പ്പാ​ട്ട് കൂ​ട്ട​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍.

Advertisment

publive-image

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി റ​സ്റ്റ്ഹൗ​സി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ത്ത​നം​തി​ട്ട​യി​ല്‍ ഉ​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ വ​രെ പാ​യി​പ്പാ​ട്ടെ​ത്തി. ഇ​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു​ണ്ട്- മ​ന്ത്രി പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക്യാം​പു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​വ​രു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

payippadu issue p thilothaman respon
Advertisment