Advertisment

സുനീഷയുടെ മരണം; നീതി കിട്ടിയില്ല, പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് യുവതിയുടെ കുടുംബം , സമരം തുടങ്ങും

New Update

കണ്ണൂര്‍: പയ്യന്നൂരിൽ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് യുവതിയുടെ കുടുംബം . പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. നീതിക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങുമെന്ന് സുനിഷയുടെ കുടുംബം പറഞ്ഞു. സുനീഷയെ ഭർതൃ വീട്ടുകാർ കൊന്നതാണെന്ന് അമ്മ വനജ ആരോപിച്ചു.

Advertisment

publive-image

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു.

ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്.

end life
Advertisment