Advertisment

ചാനൽ ചർച്ചയിൽ സി പി എമ്മിനെ വിമർശിച്ചു, പഴകുളം മധുവിന് വധഭീഷണി; വെളിയിലിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകന്‍ ?

New Update

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന് വധഭീഷണി. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിനെതിരെ സംസാരിച്ചാല്‍ തന്നെ വകവരുത്തുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. തന്റെ ബിഎസ്എന്‍എല്‍ നമ്പറിലേക്ക് 7285970105 എന്ന നമ്പളില്‍ നിന്നാണ് ഭീഷണി കോള്‍ വന്നതെന്നും പഴകുളം മധു പരാതിയില്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

ഇന്നലെ വൈകിട്ട് 5.19നാണ് ഭീഷണി കോള്‍ വന്നത്‌. 7285970105 എന്ന മൊബൈല്‍ നമ്പറില്‍ നിന്നും മധുവിന്റെ 9447345433 എന്ന നമ്പരിലേക്ക് ഒരാള്‍ ഫോണ്‍ ചെയ്യുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഭീഷണി. സിപിഎമ്മിനെതിരെ സംസാരിച്ചാല്‍ വെളിയിലിറങ്ങിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

സംഭവത്തിലെ കുറ്റവാളിയെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും അടിയന്തിര നിയമനടപടി സ്വീകരിക്കണമെന്നും പഴകുളം മധു പരാതിയില്‍ ആവശ്യപ്പെട്ടു.

സമാനമായ ഭീഷണി ആറു മാസം മുമ്പും ലഭിച്ചിട്ടുണ്ടെന്നും അന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും മധു വ്യക്തമാക്കി.

pazhakulam madhu
Advertisment