Advertisment

പഴനിയില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ പട്ടാപകല്‍ വെടിവെയ്പ്പ്; വെടിയേറ്റ് രണ്ടുപേർക്ക് പരുക്ക്

New Update

തമിഴ്നാട് : പഴനിയില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ പട്ടാപകല്‍ വെടിവെയ്പ്പ്. പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റ രണ്ടു പേരെ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

മൂന്നു പേര്‍ റോഡരികില്‍ നില്‍ക്കുന്നു. വെള്ള വസ്ത്രങ്ങളണിഞ്ഞയാള്‍ പതുക്കെ നടന്നുവരുന്നു. ഭാവവ്യത്യസങ്ങളൊന്നും പ്രകടിപ്പിക്കാതെ അരയില്‍ നിന്ന് തോക്കെടുത്തു രണ്ടുപേര്‍ക്കു നേരെ വെടിവെയ്ക്കുന്നു.

വെടിയേറ്റൊരാള്‍ തളര്‍ന്നു വീഴ്ന്നതു കണ്ട്, റോഡിന്റെ എതിര്‍ വശത്തു നിന്ന് ഒരാള്‍ കല്ലെടുത്തെറിയുമ്പോഴും വന്നതിലും കൂളായി വെടിവച്ചയാള്‍ മടങ്ങുന്നു. പക്ഷേ പഴനി അപ്പാര്‍ സ്ട്രീറ്റ് പട്ടാപകലിലെ വെടിവെയ്പ്പില്‍ ശരിക്കും ഞെട്ടി.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ

നഗരത്തിലെ പ്രമുഖ ബിസിനസുകാരനും തിയേറ്ററുടമയുമാണ് വെടിവച്ച നടരാജന്‍. നടരാജന്റെ അപ്പാര്‍ സ്ട്രീറ്റിലെ വീടിനോടു ചേര്‍ന്ന് ഇളങ്കോവന്‍ എന്ന കര്‍ഷകനു 12 സെന്റ് സ്ഥലമുണ്ട്. ഈസ്ഥലത്തിന്റെ ചിലഭാഗങ്ങള്‍ തന്റേതാണെന്നാണ് നടരാജന്റെ വാദം. ഇതുസംബന്ധിച്ചു ഇളങ്കോവനും നടരാജനും തമ്മില്‍ ഏറെകാലമായി തര്‍ക്കത്തിലാണ്. ഈ തര്‍ക്കം രമ്യമായി പരിഹരിക്കാനെത്തിയതായിരുന്നു ഇളങ്കോവന്‍റെ ബന്ധുക്കളായ സുബ്രണ്യനും പഴനിചാമിയും.

ഇതില്‍ കുപിതനായാണ് നടരാജന്‍ വെടിയുതര്‍ത്ത്. പഴനിചാമിക്കു വയറിലും സുബ്രമണ്യനു ഇടുപ്പിലുമാണ് വെടിയേറ്റത്.ഇരുവരെയും മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു.

 

murder attempt gun fire
Advertisment