Advertisment

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 1000 രൂപ സംഭാവനയുമായി പി.സി. ജോര്‍ജ്​

New Update

publive-image

കോട്ടയം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോര്‍ജ്​ എം.എല്‍.എ. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ്​ തന്റെ നിലപാടെന്ന്​ സംഭാവന നല്‍കിയശേഷം ജോര്‍ജ്​ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന്​ സംഭാവന നല്‍കിയത് തെറ്റായെന്ന്​ പിന്നീട്​ പറഞ്ഞ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്​.എസ്​ കോട്ടയം സേവാപ്രമുഖ് ആര്‍. രാജേഷിന്​ സംഭാവനയായ 1000 രൂപ അ​ദ്ദേഹം കൈമാറി. ഞായറാഴ്​ച കോട്ടയം പള്ളിക്കത്തോട്ടില്‍ വിവാഹച്ചടങ്ങില്‍ പ​ങ്കെടുക്കാനെത്തിയ പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ച്‌​, ആര്‍.എസ്​.എസ്-ബി.ജെ.പി നേതാക്കള്‍ സംഭാവന തേടുകയായിരുന്നു.

ബി.ജെ.പി സംസ്ഥാന സമിതിയംഗം എന്‍. ഹരി, കോട്ടയം ജില്ല പ്രസിഡന്‍റ്​ അഡ്വ. നോബിള്‍ മാത്യു, നേതാക്കളായ ആര്‍. രാജീവ്, സതീഷ് ചന്ദ്രന്‍ മാസ്​റ്റര്‍, അജീഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Advertisment