Advertisment

പൂഞ്ഞാർ കാർഷിക വിപണി വന്‍ വിജയമാക്കിയ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പിസി ജോര്‍ജ്ജ്‌

New Update

കോട്ടയം: പൂഞ്ഞാർ കാർഷിക വിപണി വന്‍ വിജയമാക്കിയ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പിസി ജോര്‍ജ്ജ്‌. ഇതൊരു വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി.നമ്മുടെ അടുത്ത ലക്‌ഷ്യം പൂഞ്ഞാർ കാർഷിക സമിതി എന്നൊരു കർഷക സൊസൈറ്റിയാണ്. വാർഡ് തല യൂണിറ്റുകളും ,പഞ്ചായത്ത് തല ക്ലസ്റ്ററുകളും രൂപീകരിച്ചു പൂഞ്ഞാർ കർഷക സമിതി എന്നൊരു രജിസ്റ്റേർഡ് സൊസൈറ്റിയാണെന്റെ മനസ്സിൽ.-പിസി പറഞ്ഞു.

Advertisment

നബാർഡിന്റെ സ്കീമുകൾ ,കേരള സർക്കാരിന്റെ സുഭിക്ഷം പദ്ധതി , നമ്മുടെ നാട്ടിലെ സഹകരണ ബാങ്കുകൾ ,കുടുംബശ്രീ യൂണിറ്റുകൾ ഇവയെല്ലാം കോർത്തിണക്കി ഒരു പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

കോവിഡ് സാഹചര്യത്തിൽ വീടുകൾ തോറും കയറി ഇറങ്ങി അംഗങ്ങളെ രജിസ്റ്റർ ചെയ്യിക്കുന്നത് പ്രയോഗികമല്ലാത്തതിനാൽ നമ്മൾ ഡിജിറ്റൽ മാർഗത്തിൽ അഭിപ്രായ സ്വരൂപണവും താല്പര്യമുള്ളവരുടെ രെജിസ്ട്രേഷനും നടത്തുന്നു.

ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവരെ അതാതു വാർഡ് / പഞ്ചായത്ത് കോർഡിനേറ്റർസ് ബന്ധപെടുന്നതായിരിക്കും. തുടർനടപടികൾ കമ്മിറ്റികൾ വിളിച്ചു ചേർക്കാൻ സാധിക്കുന്ന സാഹചര്യം വരുമ്പോൾ ചെയ്യുന്നതായിരിക്കും.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈ പദ്ധതിയിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം പൂരിപ്പിച്ചു സബ്മിറ് ചെയുക.

https://forms.gle/eHUYJRhtsZ7pZy9Z7

 

pc george
Advertisment